11:01am 30 September 2026
NEWS
ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വെണ്മണി എം.ടി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നിലനിർത്തി
29/09/2026  08:10 PM IST
nila
ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വെണ്മണി എം.ടി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നിലനിർത്തി

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വെണ്മണി എം.ടി.എച്ച്.എസ്.എസ്  612 പോയിന്റുകളോടുകൂടി ഒന്നാം സ്ഥാനം നിലനിർത്തി. 573 പോയിന്റോടുകൂടി എൻ.എസ്.ബോയ്സ് എച്ച്.എസ് സ്‌കൂൾ രണ്ടാം സ്ഥാനവും 526 പോയിന്റോടുകൂടി ഡി.ബി.എച്ച്.എസ്. എസ്  ചെറിയനാട് മൂന്നാം സ്ഥാനവും നേടി.  മേളയുടെ സമ്മപന സമ്മേളനത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീദ്  മുഹമ്മദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാ
ടനം  ചെയ്തു.പഞ്ചായത്ത്‌ മെമ്പർ പുഷ്പകുമാരി ആശംസകൾ അറിയിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ മേഖലകളിൽ എൽ.പി, യൂ.പി, എച്ച്. എസ്, എച്ച്. എസ്.എസ് എന്നീ വിഭാഗങ്ങളിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങൾക്ക് ഏവറോളിംഗ് ട്രോഫികൾ മൂവരും ചേർന്നുനൽകി.ജോസഫ് മാത്യു, ബൈജു.കെ, വിജോയ് എസ് ജോസഫ്, അനസ് എം അഷ്‌റഫ്, അനു ആർ.എൽ, രശ്മി എൻ, ജയന്തി എസ്, സുജ ജോസഫ്, പ്രിയങ്ക എസ്, അന്നമ്മ വർഗീസ്, സരിത ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img